നടവയല്‍ സിഎം കോളേജ് പ്രിന്‍സിപ്പാളിനെ സസ്പെന്റ് ചെയ്തു
നടവയല്‍ സിഎം കോളേജ് പ്രിന്‍സിപാളിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ മുഹമ്മദ്ഷെറിഫിനെയാണ് കെ എസ് യു വിന്റെ പ്രതിഷേധത്തെ തുടര്‍ന്ന്കോളേജ് ഉന്നതാധികാര സമിതി സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചത്. കോളേജ് അധികൃതരും കെ എസ് യു പ്രവര്‍ത്തകരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രിന്‍സിപ്പാളിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ഇന്ന് രാവിലെയാണ് കെ എസ് യു പ്രവര്‍ത്തകര്‍ വിദ്യഭ്യാസ ബന്ദിന്റെ ഭാഗമായി പഠിപ്പ് മുടക്ക് സമരവുമായി കോളേജില്‍ എത്തിയത് തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ കെ എസ് യു പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയായിരുന്നു. പ്രിന്‍സിപ്പാളിനെതിരെ മര്‍ദ്ദനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പനമരം പോലീസ് കേസെടുത്തിട്ടുണ്ട്.