ജില്ലയിലെ റെഡ് ക്രോസ് പ്രവര്‍ത്തനത്തില്‍ ക്രമക്കേടെന്ന് ആരോപണം

0

ലോക രാഷ്ട്രങ്ങള്‍ അംഗീകാരമുള്ള റെഡ് ക്രോസിന്റെ പ്രവര്‍ത്തനം വയനാട് ജില്ലയില്‍ നില
ച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞുവെന്നും ഇതിന് കാരണം, ഇല്ലാത്ത ഫണ്ട് അപഹരിച്ചുവെന്ന ആരോപണമാണന്നും റെഡ്ക്രോസ് മാനന്തവാടി താലുക്ക് കമ്മറ്റി ചെയര്‍മാന്‍ ആരോപിച്ചു.നിയമപരമല്ലാതെ അംഗങ്ങളെ ചേര്‍ത്തെന്നും ജില്ലാ അഡ്മിനിസ്ട്രറ്റര്‍ സ്ഥാനം ദുരുപയോഗം ചെയ്യുകയാണെന്നും തങ്കച്ചന്‍ കിഴക്കെപറമ്പില്‍
വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. റെഡ്ക്രോസിന്റെ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്ന നടപടിയില്‍ പ്രതിഷേധിച്ച് റെഡ്ക്രോസ് പ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിച്ചുവെന്ന് തങ്കച്ചന്‍ പറഞ്ഞു. താലുക്ക് ചെയര്‍മാന്‍ തങ്കച്ചന്‍ കിഴക്കേപറമ്പില്‍, കമ്മറ്റി അംഗങ്ങളായ തോമസ് കെ.ബി, വി.വി ജോര്‍ജ് തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!