കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം അടുത്തമാസം മുതല്‍

0

കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ ഓണ്‍ലൈനിലൂടെ അടുത്ത മാസം 1 മുതല്‍ കര്‍ഷകര്‍ക്ക് അംഗത്വം എടുക്കാം. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ റജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് ഔദ്യോഗിക തുടക്കം കുറിക്കും. രാജ്യത്ത് ആദ്യമായാണ് കര്‍ഷകര്‍ക്കു മാത്രമായി പെന്‍ഷന്‍ ഉള്‍പ്പെടെ ക്ഷേമപദ്ധതി. 20 ലക്ഷം പേര്‍ അംഗങ്ങളാകുമെന്നാണു പ്രതീക്ഷ.അംഗങ്ങള്‍ക്ക് 60 വയസ്സിനു ശേഷം പ്രതിമാസം പരമാവധി 5000 രൂപ വരെ പെന്‍ഷന്‍ നല്‍കും.

ആനുകൂല്യങ്ങള്‍

അംഗങ്ങള്‍ക്ക് 60 വയസ്സിനു ശേഷം പ്രതിമാസം പരമാവധി 5000 രൂപ വരെ പെന്‍ഷന്‍ നല്‍കും. കുടുംബപെന്‍ഷന്‍, അനാരോഗ്യ/അവശത/പ്രസവ ആനുകൂല്യം, ചികിത്സ/വിവാഹ ധനസഹായം, വിദ്യാഭ്യാസ/ഒറ്റത്തവണ ആനുകൂല്യം എന്നിവയ്ക്കു പുറമേ മരണാനന്തര ആനുകൂല്യവും ലഭ്യം.
യോഗ്യത

മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യം വളര്‍ത്തല്‍, പട്ടുനൂല്‍പ്പുഴു/തേനീച്ച വളര്‍ത്തല്‍ തുടങ്ങിയ കൃഷികളും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നവര്‍ക്കും അംഗമാകാം.18 വയസ്സ് പൂര്‍ത്തിയായിരിക്കണം. ക്ഷേമനിധി നിയമം നിലവില്‍ വന്ന 2019 ഡിസംബര്‍ 20 ന് 56 വയസ്സ് പൂര്‍ത്തിയായ കര്‍ഷകനും 65 വയസ്സ് വരെ അംഗമായി ചേരാം.5 സെന്റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും ഭൂമി കൈവശം വേണം. കുറഞ്ഞത് 3 വര്‍ഷം കൃഷി, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പ്രധാന ഉപജീവന മാര്‍ഗമായിരിക്കണം. വാര്‍ഷിക വരുമാനം 5 ലക്ഷം രൂപ കവിയരുത്.

Leave A Reply

Your email address will not be published.

error: Content is protected !!