പോഷകക്കുറവ് പരിഹരിക്കാനെന്ന പേരില്‍ ഇരുമ്പ് സമ്പുഷ്ടീകരിച്ച അരി വിതരണം ചെയ്യുന്നതു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നാണ് ആക്ഷേപം.കേന്ദ്ര സര്‍ക്കാരിന്റെ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയാണ് വയനാട്ടില്‍ സമ്പൂഷ്ടീകരിച്ച അരി വിതരണത്തിന് എത്തുന്നത്. കുട്ടികളിലും ഗര്‍ഭിണികളിലും കൗമാരക്കാരിലുമുള്ള പോഷകകുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത്.തനത് നെല്‍ ഇനങ്ങളും ജൈവ പാരമ്പര്യവും ഉള്ള വയനാട്ടില്‍സമ്പുഷ്ടീകരിച്ച അരിയുടെ ഉപയോഗം ഗുണത്തേക്കാള്‍ ഏറെ ദോഷകരമാകുമെന്നാണ് പരമ്പരാഗത കര്‍ഷകരുടെ വാദം.സിക്കിള്‍ സെല്‍ അനീമിയ, തലാസീമിയ പോലെ രോഗാവസ്ഥയിലുള്ളവര്‍ ഏറെയുള്ള വയനാട്ടില്‍ രോഗികളുടെ അകാല മരണത്തിനുപോലും ഫോര്‍ട്ടിഫൈഡ് അരിയുടെ ഉപയോഗം കാരണമാകുമെന്നും ആക്ഷേപമുണ്ട്.തദ്ദേശീയ കാര്‍ഷിക രീതിയോടും വൈവിധ്യമാര്‍ന്ന ഭക്ഷണ പാരമ്പര്യത്തോടുമുള്ള വെല്ലുവിളിയാണ് സര്‍ക്കാരിന്റെ പുതിയ നീക്കമെന്നും പ്രതിഷേധം ശക്തമാക്കുമെന്നും കര്‍ഷക കൂട്ടായ്മ പറയുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.