ഡിഎഫ്ഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
വന്യമൃഗശല്യത്തിന് പരിഹാരം കാണുക, കാടും നാടും വേര്‍തിരിക്കുക, നഷ്ടപരിഹാരം നല്‍കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യ കിസാന്‍സഭ മാനന്തവാടി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി ഡി എഫ് ഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു ഉദ്ഘാടനം ചെയ്തു. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലണമെന്നും കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം നല്‍കണമെന്നും വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയുന്നതിന് സംവിധാനം ഏര്‍പ്പെടുത്തണമെന്നും സമരം ഉദ്ഘാടനം ചെയ്ത ഇ ജെ ബാബു ആവശ്യപ്പെട്ടു. കെ.പി.രാജന്‍ അധ്യക്ഷനായിരുന്നു.സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ ശശിധരന്‍, പനമരം മണ്ഡലം സെക്രട്ടറി ആലി തിരുവാള്‍, കെ പി വിജയന്‍, ശശി പയ്യാനിക്കല്‍, ശോഭരാജന്‍ നിഖില്‍പത്മനാഭന്‍, കെ.സജീവന്‍, പി.നാണു, തുടങ്ങിയവര്‍ സംസാരിച്ചു.