ആദിവാസി കുട്ടികളെ മര്‍ദ്ദിച്ച സംഭവം.പ്രതി രാധാകൃഷ്ണന്‍(48) അറസ്റ്റില്‍.മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.നടവയല്‍ താഴെനെയ്ക്കുപ്പ സ്വദേശിയാണ് പ്രതി.വയലില്‍ കളിച്ചു കൊണ്ടിരുന്ന 3 ആദിവാസി വിദ്യാര്‍ത്ഥികളെ വയലിലെ വരമ്പ് ചവുട്ടി നശിപ്പിച്ചു എന്നാരോപിച്ച് ഇന്നലെയാണ് ഇയാള്‍ മര്‍ദ്ദച്ചത്.നെയ്ക്കുപ്പ കോളനിയിലെ ഷിഗില്‍ (6) ഹൃദുന്‍ (8) അഭിനവ് (8) എന്നിവര്‍ക്കാണ് മര്‍ദ്ദനം ഏറ്റത്.
തൊട്ടടുത്ത് താമസിക്കുന്ന രാധാകൃഷ്ണ്ണന്‍ ആണ് ക്രൂരമായി മര്‍ദ്ധിച്ചെതെന്ന് കുട്ടികള്‍ മൊഴി ഇന്നലെ നല്‍കിയിരുന്നു.