പന്നിപ്പനി മൂലം വയനാട്ടിലെ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം സര്‍ക്കാര്‍ നികത്തണമെന്ന് കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ദിഖ് ആവശ്യപ്പെട്ടു. കര്‍ഷകരുടെ ആശങ്ക അകറ്റണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ വകുപ്പ് മന്ത്രിക്ക് നിവേദനവും നല്‍കി. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പന്നി കര്‍ഷകരുള്ളത് വയനാട് ജില്ലയിലാണ്. ആഫ്രിക്കന്‍ പന്നിപനിയും, പന്നികളെ കൊന്നൊടുക്കലുമായും ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് വലിയ പ്രയാസമാണ് ഉണ്ടായിട്ടുള്ളത്. പന്നിപനി കാരണം ഒട്ടേറെ പന്നികളെയാണ് കൊന്നൊടുക്കിയത്. കേന്ദ്രം പുറത്തിറക്കിയ ഉത്തരവ് അനുസരിച്ച് ആഫ്രിക്കന്‍ പനി പിടിപെട്ട് കൊന്നൊടുക്കുന്ന പന്നികള്‍ക്കുള്ള നഷ്ടപരിഹാരം അപര്യാപ്തമാണ്.
പന്നികളുടെ വിലകള്‍ പുതുക്കി നിശ്ചയിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും പോരായ്മ വരുന്ന തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കുകയും വേണം. ഈ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.