തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കാനുള്ള നീക്കം ചെറുക്കും

0

ഐഎന്‍ടിയുസി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നടപടിക്കെതിരെ നാളെ തൊഴിലുറപ്പ് തൊഴിലാകളെ പങ്കെടുപ്പിച്ചു കൊണ്ട് നാളെ മാനന്തവാടി പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് ഐഎന്‍ടിയുസി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന തൊഴിലുറപ്പ് പദ്ധതിയെ തെറ്റായ തിരുമാനങ്ങളിലുടെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഒഴിവാക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് ഐഎന്‍ടിയുസി മാനന്തവാടി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഒരേ സമയം 20-ല്‍ അധികം തൊഴില്‍ പഞ്ചായത്തിന്‍ അനുവദിക്കില്ലന്നുള്ള തീരുമാനം തിരുത്തണം.കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് 3ന് മാനന്തവാടി പോസ്റ്റോഫിസിന് മുമ്പില്‍ സമരം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറച്ചും ആവശ്യമായ ഫണ്ട് അനുവദിക്കാതെയും സര്‍ക്കാര്‍ പദ്ധതിയെ തകര്‍ക്കുകയാണ്.കുടുതല്‍ തൊഴില്‍ സൃഷ്ടിച്ചും ക്ഷീരമേഖലയില്‍ ഉള്‍പ്പെടെ തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിച്ചും സാധാരണ ജനങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കണമെന്നും ഐഎന്‍ടിയുസി ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ ഐഎന്‍ടിയുസി നേതാക്കായ ടി.എ റെജി, എം.ജി ബിജു, ജോര്‍ജ് പടക്കുട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!