വില്‍പ്പനക്കായി സൂക്ഷിച്ച 3.72 ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംയുമായി യുവാവിനെ കഴിഞ്ഞ ദിവസം രാത്രി മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. റിപ്പണ്‍ തൊണ്ണൂറാംവയല്‍ സ്വദേശി പി.കെ.മുഹമ്മദ് മുഹ്‌സിന്‍ (22)നെയാണ് മേപ്പാടി എസ്.ഐ.സിറാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് റിപ്പണ്‍ ടൗണില്‍ നടത്തിയ തിരച്ചിലിനിടെ സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ 3.72 ഗ്രാം എംഡിഎംഎ യുമായി യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇതോടൊപ്പം 3200 രൂപയും കെ.എല്‍ 12 എന്‍.4866 നമ്പര്‍ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.