പുല്‍പ്പള്ളിയില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ബസ്സുകാര്‍ അധികചാര്‍ജ് ഈടാക്കുന്നതമായി പരാതി

0

പുല്‍പ്പള്ളിയില്‍ നിന്നും ചെറ്റപ്പാലം,കാപ്പിസെറ്റ്,പാറക്കടവ്,സീതാമൗണ്ട് കൊളവള്ളി, എന്നിവിടങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് ബസ്സുകാര്‍ അധിക നിരക്ക് വാങ്ങുന്നതായി പ്രദേശവാസികളായ എം.എസ് ബെന്നി, ഷിബി തമ്പാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അധികചാര്‍ജ് ഈടാക്കുന്നതമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.എന്നാല്‍ ആര്‍ടിഒയുടെ അന്വേഷണത്തില്‍ കൃത്യമായ ചാര്‍ജാണ് വാങ്ങുന്നതെന്നാണ്് അറിയിച്ചത്. ഇപ്പോഴും അധിക നിരക്കാണ് വാങ്ങുന്നത്.മാത്രവുമല്ല വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക പ്രയാസമാകുന്ന തരത്തില്‍ സംസാരിക്കുകയും ചെയ്യുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു.ശനിയാഴ്ച്ച ദിവസങ്ങളില്‍ ക്ലാസില്‍ പോകുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫുള്‍ ടിക്കറ്ററാണ് വാങ്ങുന്നത്.ശനിയാഴ്ച്ച ദിവസങ്ങളില്‍ എസ്.ടി. നല്‍കാന്‍ കഴിയില്ലെന്നാണ് ബസ് അധികൃതര്‍ പറയുന്നത് ഫുള്‍ ടിക്കറ്റിന്റെ നേര്‍പകുതി തുകകളും ഈടാക്കുന്നുണ്ടെന്നും, ഇതിനെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് ബസുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.പ്രശ്‌നം പഠിച്ച് ബസ് ചാര്‍ജ് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് രക്ഷിതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!