കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ബിന്ധ്യാറാണി ദേവിക്ക് വെള്ളി. രണ്ടാം ദിനം അവസാന മത്സര ഇനത്തില്‍ ഭാരോദ്വഹനത്തില്‍ 55 കിലോ വിഭാഗത്തില്‍ വെള്ളി നേടിയാണ് ബിന്ധ്യാ ഇന്ത്യയുടെ മെഡല്‍ നേട്ടം നാലിലേക്ക് എത്തിച്ചത്.
202 കിലോ ഉയര്‍ത്തിയാണ് ബിന്ധ്യാറാണിയുടെ നേട്ടം. സ്നാച്ചില്‍ 86 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 116 കിലോയുമാണ് ഉയര്‍ത്തിയത്. സ്നാച്ചില്‍ 86 കിലോ ഉയര്‍ത്തി ദേശിയ റെക്കോര്‍ഡും ബിന്ധ്യാറാണി മറികടന്നു.
ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ ഗെയിംസ് റെക്കോര്‍ഡും ബിന്ധ്യ സ്വന്തമാക്കി. ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ ആദ്യ നാല് മെഡലുകളും എത്തിയിരിക്കുന്നത്. സാങ്കേത് സര്‍ഗറിലൂടെയാണ് ബിര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ മെഡല്‍ ഇന്ത്യ നേടിയത്. 55 കിലോ വിഭാഗത്തില്‍ സാങ്കേത് വെള്ളി നേടി.