പുല്‍പ്പള്ളി ടൗണിനടുത്ത ജനവാസ കേന്ദ്രത്തില്‍ കണ്ടെത്തിയ കടുവയെ പ്രദേശത്ത് നിന്ന് തുരത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ കര്‍ഷകരുടെ നേതൃത്യത്തില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി 12 ദിവസമായിട്ടും ജനവാസ കേന്ദ്രത്തില്‍ കണ്ടെത്തിയ കടുവയെ കൂട് വച്ച് പിടി കൂടുന്നതിനോ തയ്യാറാകാത്ത വനം വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു കണ്‍വെന്‍ഷന്‍.ചേപ്പില കളനാടിക്കൊല്ലി കേളക്കവല പ്രദേശത്ത് കടുവയുടെ സാന്നിധ്യം കണ്ടെത്തിയതോടെ വീടിന് പുറത്തിറങ്ങാന്‍ കഴിയാതെ പ്രദേശത്തെ ജനങ്ങള്‍ ആശങ്കയില്‍ കഴിഞ്ഞ ദിവസം വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ കടുവയുടെ ദൃശ്യം കണ്ടെത്തിയതോടെ വനം വകുപ്പ് പ്രദേശത്ത് തിരച്ചില്‍ നടത്തിയപ്പോഴും കടുവയെ കണ്ടെത്തിയിരുന്നു പ്രദേശത്തെ കൃഷിയിടത്തില്‍ തന്നെ കടുവയുടെ സാന്നിധ്യം ഉള്ളതിനാല്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് വീടിന് പുറത്തിറങ്ങാനോ കഴിയാത്ത അവസ്ഥയാണ് ക്ഷീര കര്‍ഷകരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.2 ദിവസമായി കുട്ടികളെ സ്‌കൂളില്‍ അയ്ക്കാന്‍ പോലും രക്ഷിതാക്കള്‍ക്ക് കഴിയാത്ത അവസ്ഥയാണ് ഒരാഴ്ച്ചയ്ക്കിടെ പ്രദേശത്ത് മുന്ന് കാട്ടുപന്നി കളെയാണ് കടുവ ആക്രമിച്ചത് 4വയസ് പ്രായമുള്ള ആരോഗ്യമുള്ള കടുവയായതിനാല്‍ കൂട് വച്ച് പിടി കുടുന്നതിനോ, മയക്കുവെടി വച്ച് പിടി കുടുന്നതിനോ കഴിയില്ലെന്നാണ് വനം വകുപ്പ് പറയുന്നത് എന്നാല്‍ ജനവാസത്തിലുള്ള കടുവയെ വനത്തിലേക്ക് തിരത്തുന്നതിന് ശ്രമം നടത്തുന്നുണ്ടെങ്കിലും കടുവ കൃഷിയിടത്ത് നിന്ന് പോകാത്തത് വനം വകുപ്പിനെയും തലവേദനയായി.ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.അനില്‍ സി കു മാ ര്‍, മാത്യു മത്തായി ആതിര ,മനോജ് ഇല്ലിക്കല്‍, സുനില്‍ തടത്തില്‍ ,ശോഭന പ്രസാദ്, ദിനേശ് മാഷ് എന്നിവര്‍ പ്രസംഗിച്ചു.