രാജ്യത്ത് 20,409 പേര്‍ക്ക് കൊവിഡ്; 47 മരണം

0

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,409 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 43,979,730 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സജീവ കേസുകളുടെ എണ്ണം 1,43,988 ആണ്. ഇത് ക്യുമുലേറ്റീവ് കേസുകളുടെ 0.33 ശതമാനവുമാണ്. ഇന്നലെ 47 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.ഇന്ത്യയിലെ ആകെ മരണസംഖ്യ 5,26,258 ആണ്. രോഗമുക്തി നിരക്ക് 98.48 ശതമാനവും. അതേസമയം കൊവിഡ് വാക്‌സിനേഷന്‍ കവറേജ് 200 കോടി കവിഞ്ഞു( 2,03,60,46,307). കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,63,960 പേര്‍ക്ക് വാക്‌സിന്‍ ഡോസുകള്‍ നല്‍കി. 12-14 പ്രായ വിഭാഗത്തില്‍ 3.88 കോടി ആളുകള്‍ക്ക് ആദ്യ ഡോസും 2.76 കോടി പേര്‍ക്ക് രണ്ടാം ഡോസും ലഭിച്ചു.15-18 വയസ്സിനിടയിലുള്ള 6.11 കോടിയിലധികം ആളുകള്‍ക്ക് അവരുടെ ആദ്യ ഡോസും 5.09 കോടിയിലധികം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 60 വയസ്സിന് മുകളിലുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് 5.02 കോടി മുന്‍കരുതല്‍ ഡോസുകളും 18 നും 59 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 3.42 കോടിയും നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!