ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തിയതി നീട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി കഴിഞ്ഞു. ആ സ്ഥിതിക്ക് ഇനിയും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ ഇനിയും വൈകിപ്പിക്കാതിരിക്കുക. മൂന്ന് ദിവസം മാത്രമാണ് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനായി ശേഷിക്കുന്നത്. അതില്‍ അവസാന തിയതി ഞാറാഴ്ചയുമാണ്. ഓണ്‍ലൈന്‍ വഴി നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവസാന ദിവസത്തേക്ക് കാത്തിരിക്കാതെ ഇരിക്കുന്നതാണ് ഉത്തമം. കാരണം ആദായ നികുതി വകുപ്പിന്റെ പോര്‍ട്ടലില്‍ തകരാറുകള്‍ സംഭവിച്ചാല്‍ അവസാന തിയതിക്ക് മിന്‍പ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കുന്നതായിരിക്കില്ല.
2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യാനുള്ള അവസരം ഈ മാസം അവസാനിക്കും. അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്ത ശമ്പളമുള്ളവരും വരുമാനമുള്ളവരുമായ വ്യക്തികള്‍ ജൂലൈ 31-നകം ഐടിആര്‍ ഫയല്‍ ചെയ്യണം.
നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായാല്‍ ഐ-ടി നിയമങ്ങള്‍ അനുസരിച്ച് 10,000 രൂപ വരെ പിഴ ഈടാക്കാം. ആദായനികുതി നിയമം 1961-ലെ സെക്ഷന്‍ 234 എയിലെ വ്യവസ്ഥകള്‍ അനുസരിച്ച്, മറ്റ് പിഴകള്‍ക്ക് പുറമെ നികുതി ചുമത്താവുന്ന വരുമാനത്തിന് പലിശയും വകുപ്പിന് ഈടാക്കാം. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തിയതി നീട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആവശ്യമായ രേഖകള്‍ ഇവയാണ്
ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ എന്റോള്‍മെന്റ് ഐഡി
പാന്‍ കാര്‍ഡ് / പാന്‍ നമ്പര്‍
തൊഴിലുടമയില്‍ നിന്നുള്ള ഫോം-16
വീട് വാടക രസീതുകള്‍
ഭവന വായ്പ സംബന്ധിച്ച വിവരങ്ങള്‍
ബാങ്ക് പാസ്ബുക്ക്, സ്ഥിര നിക്ഷേപം
പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് പാസ്ബുക്ക്
ലോട്ടറി വരുമാനം
ക്ലബ്ബ് വരുമാനത്തിന്റെ വിശദാംശങ്ങള്‍