കഴിഞ്ഞ ദിവസം മാനന്തവാടിയിലെ കല്ലിയോട് ജനവാസ കേന്ദ്രത്തില്‍ നിന്നും മയക്കുവെടി വെച്ച് വനം വകുപ്പ് പിടി കൂടിയ കടുവക്ക് ബത്തേരിയില്‍ ചികിത്സ ആരംഭിച്ചു.വനം വകുപ്പിന്റെ നാലാംമൈല്‍ വനമേഖലയിലെ വന്യ മൃഗ പരിപാലന കേന്ദ്രത്തിലാണ് ചികിത്സ നല്‍കുന്നത്. കടുവയുടെ കൈയിലാണ് പരിക്ക്.വനം വകുപ്പ് സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയുടെ നേതൃത്വത്തിലാണ് ചികിത്സ നല്‍കുന്നത്. കടുവയുടെ പരിക്ക് മാറാന്‍ മുന്നാഴ്ച്ചത്തെ ചികിത്സ വേണ്ടി വരും.
ഇതിന് ശേഷം ദേശിയ കടുവ സംരക്ഷണ അതോറിറ്റി പറയുന്ന മാനദണ്ഡപ്രകാരമുള്ള വിദഗ്ദ സമിതി ചേര്‍ന്ന് കടുവയെ എന്തു ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് വൈല്‍ഡ് ലൈഫ് വ് വാര്‍ഡന്‍ എസ് നരേന്ദ്രബാബു പറഞ്ഞു.