ബത്തേരി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍്ച്ചില്‍ സംഘര്‍ഷം. പ്രതിഷേധവുമായെത്തിയ പ്രവര്‍ത്തകര്‍ പൊലിസ് തീര്‍ത്ത ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊലുസുമായി ചെറിയതോതില്‍ സംഘര്‍ഷമുണ്ടായത്. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് കാരണം സര്‍ക്കാരും ബ്ലോക്ക് പഞ്ചായത്തുമെന്ന് പ്രതിഷേധക്കാര്‍.രാജീവ് ഭവനില്‍ നിന്നും ആരംഭിച്ച് മാര്‍ച്ച് ബ്ലോക്ക് ഓഫീസിന് മുന്നിലെത്തിയപ്പോഴാണ് പൊലിസുമായി പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടായത്.
താലൂക്ക് ആശുപത്രിയുടെ ശോചനീയവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് ബത്തേരി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും നടത്തിയത്. രാജീവ് ഭവനില്‍ നിന്നും ആരംഭിച്ച് മാര്‍ച്ച് ബ്ലോക്ക് ഓഫീസിനുമുന്നിലെത്തിയപ്പോഴാണ് പൊലിസുമായി പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടായത്. പൊലിസ് പ്രവര്‍ത്തകരെ തടയുന്നതിന്നായി സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ബാരിക്കേഡിനുമുകളില്‍ കയറിയും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതിനിടെ പ്രവര്‍ത്തകരില്‍ ചിലര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ചുറ്റുമതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് തടയുകയും പിന്നീട് അല്‍പനേരം ചെറിയതോതില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തത്. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ ഇടപ്പെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. സംഘര്‍ഷത്തിനിടെ പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് നിസാരമായി പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് കെപിസിസി നിര്‍വ്വാഹക സമിതി അംഗം കെ എല്‍ പൗലോസ് മാര്‍ച്ച് ഉല്‍ഘാടനം ചെയ്തു. നിലവിലെ താലൂക്ക് ആശുപത്രിയുടെ ശോചീനീയവസ്ഥയ്ക്ക് കാരണം സര്‍ക്കാറിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും അനാസ്ഥയാണന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് തന്നെ സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥശോചനീയണമാണന്നും, ജനങ്ങളെയും പ്രതിഷേധങ്ങളെയും ഭയക്കുന്ന ഭരണകൂടണമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡണ്ട് സിജുപൗലോസ് അധ്യക്ഷനായി. എന്‍ കെ ഇന്ദ്രജിത്ത്, അഡ്വ. ലയണല്‍മാത്യു, അമല്‍ജോയി, യൂനസ് അലി, സുജിത്ത്, ഷമീര്‍ഷാഫി, സിറില്‍ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.