ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ സൈക്കിള്‍ ക്ലബ് ഉദ്ഘാടനം ചെയ്തു
ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ സൈക്കിള്‍ ക്ലബ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാറ്റന്‍ഡിംഗ് കമ്മിറ്റി അംഗം കെ റഫീഖ് ഉദ്ഘാടനം ചെയ്തു. സൈക്കിള്‍ ക്ലബ് ലോഗോ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധുവും കോളേജ് അപ്ലിക്കേഷന്‍ ലോഗോ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബിയും പ്രകാശനം ചെയ്തു.പ്രിന്‍സിപ്പള്‍ ഡോ.അനിത അധ്യക്ഷയായിരുന്നു.തലപ്പുഴ എസ്.ഐ. പി.ടി.റോയ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ വി. നിജു, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം പി.കെ. അയൂബ്, സ്റ്റാഫ് കോര്‍ഡിനേറ്റര്‍ റിതിന്‍, തുടങ്ങിയവര്‍ സംസാരിച്ചു.കൃഷ്ണദാസ് സ്വാഗതവും ക്ലബ്ബിന്റെ വിദ്യാര്‍ത്ഥി കോര്‍ഡിനേറ്ററും കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണുമായ അരുണിമ. എസ്.പിള്ള നന്ദിയും പറഞ്ഞു.