ചിങ്ങം ഒന്ന് സംസ്ഥാന സര്‍ക്കാറിന്റെ കര്‍ഷക ദിനം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം വഞ്ചനാദിനമായി ആചരിച്ചു. കെ പി സി സി എക്സിക്യൂട്ടീവ് മെമ്പര്‍ കെ.എല്‍ പൗലോസ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. കര്‍ഷക ദുരിതങ്ങളായ വന്യമൃഗശല്യം, സര്‍ഫാസി ജപ്തി നടപടികള്‍ ,ബഫര്‍ സോണ്‍ സുപ്രീം കോടതി വിധി, വിത്തു വില തകര്‍ച്ച എന്നിവയില്‍ കര്‍ഷകരുടെ കണ്ണീര്‍ ഒപ്പാന്‍ പദ്ധതികള്‍ ആണ് ആവശ്യമെന്നും അവരുടെ കണ്ണില്‍ പൊടിയിടുന്ന ആഘോഷങ്ങളല്ലാ വേണ്ടതെന്നും കെ എല്‍.പൗലോസ് ആവശ്യപ്പെട്ടു.ചടങ്ങില്‍ കെ.ജെ.ജോണ്‍ അധ്യക്ഷനായിരുന്നു.
വി.എന്‍.ശശീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.പി.ബൈജു ചാക്കോ,എ.സുലൈമാന്‍ അരപ്പറ്റ,എസ്.സണ്ണി,എം.മനോജ്, ആര്‍.രാജേഷ്, പി.രാജു, കെ.ജോയി ജേക്കപ്പ്, വി.വര്‍ഗ്ഗീസ്, പി.സി. ബാബു, എസ്.ഷംസു, എ.ആന്റണി,പി.സിറിയക്ക്, പി.ജോസഫ്, കെ.സുരേഷ് ബാബു, ഒ.വി.റോയി എന്നിവര്‍ സംസാരിച്ചു