കമ്പളക്കാട് ടൗണില്‍ തെരുവുനായ ശല്യം രൂക്ഷം

0

കമ്പളക്കാട് ടൗണില്‍ തെരുവുനായകളുടെ ശല്ല്യം രൂക്ഷമായിട്ട് മാസങ്ങളായി. ടൗണിലെ പല ഭാഗങ്ങളിലും തെരുവുനായകള്‍ കൂട്ടം കൂടിയാണ് എത്തുന്നത്.വിദ്യാര്‍ത്ഥികളും സ്‌കൂള്‍ കുട്ടികളുമടക്കം നിരവധി ആളുകളാണ് ടൗണിലൂടെ നടന്നുപോകുന്നത്.അധികാരികളോട് പലതവണയായി ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും നാട്ടുകാര്‍.

അധികാരികളുടെ ഈ മനോഭാവം നടപടി പ്രതിഷേധാര്‍ഹമാണെന്നും അടിയന്തരമായി ഇത് പരിഹരിക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരുമെന്നും വ്യാപാരികളും നാട്ടുകാരും പറയുന്നു.പല സ്ഥലങ്ങളിലും നായ്ക്കളുടെ ആക്രമണത്താല്‍ പലര്‍ക്കും മരണം വരെ സംഭവിച്ച സാഹചര്യത്തിലാണ് അധികാരികള്‍ ഇത്തരത്തില്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!