വൈത്തിരിയില്‍ ഭീതി പരത്തിയ ചുള്ളികൊമ്പനെ കാട്ടിലേക്ക് തുരത്തും

0

വൈത്തിരി തൈലകുന്നില്‍ ഭീതി പരത്തുന്ന ചുള്ളികൊമ്പനെ ഇന്ന് കാട്ടിലേക്ക് തുരത്തും.ഇതിനായി 40 അംഗ വനം വകുപ്പ് സംഘം മേഖലയില്‍ തിരച്ചിലിനിറങ്ങും.ഇന്നലെ പുലര്‍ച്ചയോടെ കാട്ടാനയുടെ ആക്രമത്തില്‍ വൃദ്ധന് പരിക്കേറ്റതിനെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ വൈത്തിരി കുന്നത്തിടവക വില്ലേജ് ഓഫീസ് ഉപരോധിച്ചിരുന്നു.ഉപരോധത്തിന് ഫലമായി 40 ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ട് ആനയെ തുരത്തുന്നതിനുള്ള നടപടി സ്വീകരിക്കും.പ്രദേശത്ത് ഫെന്‍സിംഗ് സ്ഥാപിക്കുന്നതിനുള്ള നടപടി ഉണ്ടാകും എന്നീ ഉറപ്പിലാണ് ഇന്നലെ വില്ലേജ് ഓഫീസിനമപമ്പിലെ നടത്തിയ ഉപരോധം അവസാനിപ്പിച്ചത്. വൈത്തിരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കാട്ടാനശല്യം രൂക്ഷയായിരിക്കുന്നതിനിടെയാണ് ഇന്നലെ പുലര്‍ച്ചെ കാട്ടാന വൃദ്ധനെ ആക്രമിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ വാരിയല്ലിനും കാലുകള്‍ക്കും പരിക്കേറ്റ കുഞ്ഞിരാമന്‍ വയനാട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!