കാരാപ്പുഴഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ജൂലൈ 13 മുതല്‍ കാരാപ്പുഴ റിസര്‍വ്വോയറിന്റെ സ്പില്‍വേ ഷട്ടറുകള്‍ 3 എണ്ണവും 5 സെ.മീ വീതം കൂടി ഉയര്‍ത്തും.നിലവില്‍ സ്പില്‍വേ ഷട്ടറുകള്‍ 3 എണ്ണം 5 സെ.മീ വീതം ഉയര്‍ത്തിയിട്ടുണ്ട്്. 3 ഷട്ടറുകളും 10 സെ.മീറ്റര്‍ വീതം ഉയര്‍ത്തി ഒഴുക്കി വിടുന്ന ജലത്തിന്റെ അളവ് 9,875 ക്യുബിക് മീറ്റര്‍ ആണ്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.