പുതുക്കിയ ബസ് നിരക്ക് ഇന്നു മുതല്‍; ഓട്ടോ, ടാക്‌സി നിരക്കിലും വര്‍ധന

0

 

കൂട്ടിയ ബസ് നിരക്ക് ഇന്നു പ്രാബല്യത്തില്‍ വരുന്നതോടെ ഹ്രസ്വദൂര യാത്രകള്‍ക്കും ചെലവേറും. ഓട്ടോ, ടാക്‌സി നിരക്കുകളും വര്‍ധിക്കും. ഓര്‍ഡിനറി ബസ് മിനിമം നിരക്ക് 2 രൂപ കൂട്ടി 10 രൂപയും ഫാസ്റ്റ് മിനിമം നിരക്ക് ഒരു രൂപ കൂട്ടി 15 രൂപയുമാക്കി.സൂപ്പര്‍ ഫാസ്റ്റുകളില്‍ മിനിമം നിരക്ക് 20 രൂപയില്‍ നിന്ന് 22 ആയും കിലോമീറ്റര്‍ നിരക്ക് 98 പൈസയില്‍ നിന്ന് 1.08 രൂപയായും കൂടി. സെസും വരുന്നതോടെ നിരക്കില്‍ കാര്യമായ വ്യത്യാസമുണ്ട്. 25 രൂപ വരെ ടിക്കറ്റുകള്‍ക്ക് ഒരു രൂപ, 40 വരെ രണ്ടു രൂപ, 80 വരെ നാലു രൂപ, 100 രൂപയ്ക്ക് മുകളില്‍ 5 എന്നിങ്ങനെയാണു സെസ്.

പ്രതിദിന യാത്രക്കാരാണു കൂടുതലും ഫാസ്റ്റ് പാസഞ്ചറുകളെ ആശ്രയിക്കുന്നത് എന്നതിനാല്‍ നിരക്കു വര്‍ധന അമിതഭാരമാകും. അതേസമയം, ജന്റം നോണ്‍ എസി, സിറ്റി ഷട്ടില്‍, സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളുടെ മിനിമം നിരക്ക് കുറച്ചതായി കെഎസ്ആര്‍ടിസി അറിയിച്ചു. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, ഡീലക്‌സ് ബസുകളില്‍ കിലോമീറ്റര്‍ പരിഗണിച്ച് ഫെയര്‍ സ്റ്റേജുകള്‍ പുതിയതായി അനുവദിച്ചതിനാല്‍ നിരക്ക് കുറയുമെന്ന് കെഎസ്ആര്‍ടിസി അവകാശപ്പെട്ടു.

സൂപ്പര്‍ എക്‌സ്പ്രസില്‍ മിനിമം നിരക്ക് കൂട്ടാതെ തന്നെ യാത്ര ചെയ്യാവുന്ന ദൂരം 10 ല്‍ നിന്നു 15 കിലോമീറ്റര്‍ ആയി വര്‍ധിപ്പിച്ചതായും ചൂണ്ടിക്കാട്ടുന്നു.

കോവിഡ് കാലത്തിനു മുന്‍പ് 2018 ലാണ് അവസാനമായി ബസ് നിരക്ക് കൂട്ടിയത്. 2018 ല്‍ 19 രൂപയ്ക്ക് യാത്ര ചെയ്തിരുന്ന ദൂരത്തിന് ഇനി 28 രൂപ നല്‍കണം. 2018 ല്‍ ഓര്‍ഡിനറി ബസുകളുടെ കിലോമീറ്റര്‍ നിരക്ക് 70 പൈസയായിരുന്നു. കോവിഡ് കാലത്ത് ഇത് 90 പൈസയാക്കി; ഇപ്പോള്‍ ഒരു രൂപയും.

Leave A Reply

Your email address will not be published.

error: Content is protected !!