ബസ് കാത്തിരിപ്പ്‌കേന്ദ്രം ചോര്‍ന്നൊലിക്കുന്നു

0

തവിഞ്ഞാല്‍ പഞ്ചായത്തിലെ കണ്ണോത്തുമലയെയും നാല്‍പ്പത്തി മൂന്നാം മൈലിനേയും ബന്ധിപ്പിക്കുന്ന റോഡിലെ ബസ്സ് കാത്തിരിപ്പ് കേന്ദ്രമാണ്
യാത്രകാര്‍ക്ക് ദുരിതമായി മാറിയിരിക്കുന്നത്.ബസ്സ് കാത്ത് നിന്നാല്‍ കുട ചൂടി നില്‍ക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍. മാനന്തവാടി -തലശ്ശേരി റോഡിലെ ബസ് കാത്തിരിപ്പുകേന്ദ്രം രണ്ട് പതിറ്റാണ്ടു മുന്‍മ്പാണ് നിര്‍മ്മിച്ചത്. ഷീറ്റുകള്‍ കാലപ്പഴക്കത്താന്‍ ദ്രവിച്ച് പൊട്ടിയതിനാല്‍ ചോര്‍ന്നൊലിക്കുകയാണ്. ഇരിപ്പിടങ്ങളിലും ചെളി അടിഞ്ഞുകൂടിയിട്ടുണ്ട്.ഏതു നിമിഷവും തകര്‍ന്ന് വീഴാവുന്ന സ്ഥിതിയിലാണ് ഈ ബസ് കാത്തിരിപ്പുകേന്ദ്രം . ജീവന്‍ പണയം വച്ചാണ് നാട്ടുകാര്‍ ഇവിടെ ബസ് കാത്തു നില്‍ക്കുന്നത്. പരിസരം കാട് വളര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഇഴ ജന്തുക്കളെയും ഭയക്കണം.പല പ്രാവശ്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് യുവമോര്‍ച്ച ഭാരവാഹികള്‍ പറയുന്നത് കാലപ്പഴക്കം ചെന്ന ബസ്സ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റി പുതിക്കി പണിയാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരപാടികള്‍ക്ക് രൂപം നല്‍കുമെന്നും യുവമോര്‍ച്ച മുന്നറിയിപ്പു നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!