ഇനി നേരിട്ട് ഓഫീസില്‍ പോകണ്ട, ഓണ്‍ലൈനായി പിഎസ്സി പ്രൊഫൈലില്‍ മാറ്റം വരുത്താം, പുതിയ സംവിധാനം വരുന്നു

0

ഉദ്യോഗാര്‍ഥികള്‍ക്ക് സ്വന്തം പ്രൊഫൈലില്‍ മാറ്റം വരുത്താന്‍ ഓണ്‍ലൈന്‍ സൗകര്യമൊരുക്കി പിഎസ്സി. പ്രൊഫൈലില്‍ നേരത്തെ കൊടുത്ത കാര്യത്തില്‍ മാറ്റം വരുത്തണമെങ്കില്‍ പിഎസ്സി ഓഫീസില്‍ നേരിട്ട് പോയി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട അവസ്ഥയായിരുന്നു.പ്രൊഫൈല്‍ മാറ്റാനും സര്‍ഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യാനുമുള്ള സംവിധാനം സോഫ്റ്റ്വെയറില്‍ മാറ്റികൊണ്ടിരിക്കുകയാണ്. പുതിയ സംവിധാനം നിലവില്‍ വരുന്ന തീയതി പിന്നീട് അറിയിക്കുമെന്നും പിഎസ്സി അറിയിച്ചു.പ്രൊഫൈലില്‍ മാറ്റം വരുത്തുമ്പോള്‍ അതിനുള്ള കാരണം ബോധ്യപ്പെട്ടെടുത്തികൊണ്ട് ഒരു സത്യവാങ്മൂലവും ഇതോടൊപ്പം അപ്ലോഡ് ചെയ്യേണ്ടി വരും. നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ഥി പിഎസ്സി ചുരുക്കപ്പട്ടികയില്‍ വന്നാല്‍ രേഖകള്‍ വീണ്ടും പരിശോധിക്കും. വ്യാജ രേഖകള്‍ സമര്‍പ്പിക്കുന്നവരെ അയോഗ്യരാക്കും. എന്നാല്‍ ഉദ്യോഗാര്‍ഥിയുടെ ഫോട്ടോ, പേര്, ജനന തീയതി, തിരിച്ചറിയല്‍ അടയാളങ്ങള്‍, ഒപ്പ് എന്നിവയില്‍ മാറ്റം വരുത്താന്‍ അനുവദിക്കില്ലെന്നും പിഎസ്സി വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!