പഴുപ്പത്തൂര്‍ സുബ്രഹ്‌മണ്യ ക്ഷേത്രത്തിന് സമീപം നായര്‍മത്ത് വാസുവിന്റെ വീടാണ് കഴിഞ്ഞദിവസം പുലര്‍ച്ചെയുണ്ടായ ശക്തമായ മഴയില്‍ തകര്‍ന്നത്. ഓടുമേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു.ചുമരിന്റെ ഭാഗങ്ങള്‍ ഇടിഞ്ഞുവീഴുകയും ചെയ്തു.പ്രായമായ വാസുവും മകന്‍ രതീഷും മാത്രമാണിവിടെ താമസിക്കുന്നത്. അപകട സമയം ഇവര്‍ വീട്ടിലുണ്ടായിരുന്നു. ഭിത്തിയിലെ ഇഷ്ടിക ഇളകിവീണ് രതീഷിന്റെ തോളിന് ചെറിയ പരിക്കേറ്റിട്ടുണ്ട്.കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിലാണ് വാസുവിന്റെ വീട് തകര്‍ന്നത്. വീട്ടുപകരണങ്ങളും നശിച്ചു. വീട് താമസ യോഗ്യമല്ലാതായതോടെ നിര്‍ധന കുടുംബം പ്രയാസത്തിലായിരിക്കുകയാണ്. സര്‍ക്കാറിന്റെ ഭാഗത്തുനിന്നും അടിയന്തരസഹായം ഉണ്ടാകണമെന്നാണ് വാസു പറയുന്നത്. സംഭവമറിഞ്ഞ് നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ്, സ്റ്റാന്റിംഗ്കമ്മറ്റി ചെയര്‍പേഴ്സണ്‍ ടോം ജോസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.