വെള്ളമുണ്ട സ്‌കൂളില്‍ ഇന്നും വിദ്യാഭ്യാസ വകുപ്പിന്റെ പരിശോധന
തരുവണ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആറാം പ്രവര്‍ത്തി ദിവസം രാത്രി ടി സി നല്‍കിയതുമായി ബന്ധപ്പെട്ട പരാതിയില്‍ മേലാണ് കൃത്യമായ രേഖകള്‍ പരിശോധിക്കുന്നത്.വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതുമായി ബന്ധപ്പെട്ടാണ്. സ്‌കൂളുകളില്‍ അന്വേഷണം നടത്തുന്നത്. പുതിയ അധ്യാപകതസ്തിക സൃഷ്ടിക്കാനായി. വ്യാപക ക്രമക്കേട് നടന്നതായി, പരാതി ലഭിച്ചതും,ആരോപണളും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വകുപ്പ്തല അന്വേഷണം. മാനന്തവാടി എ ഇ ഒ ഓഫീസ്, തരുവണ ഗവണ്‍മെന്റ് യുപി സ്‌കൂള്‍, എന്നിവിടങ്ങളില്‍. ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു.ഇന്നലെയാണ് വെള്ളമുണ്ട എ യു പി സ്‌കൂളില്‍ പരിശോധന തുടങ്ങിയത്. ഈ പരിശോധനയാണ് ഇന്നും തുടരുന്നത്.പരിശോധന സംഘം തയ്യാറാക്കുന്ന റിപ്പോര്‍ട്ട്. ഡി ഡി ഇ ക്കും,. തുടര്‍ന്ന് ഡി ഡി ഇ. ഇ കെ ശശിപ്രഭാ. വിശദമായ റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറും നല്‍കും.വിദ്യാഭ്യാസ ഉപഡക്ടര്‍ ഓഫീസിലെ അക്കൗണ്ട്‌സ് ഓഫീസര്‍. കെ സി രജിതയുടെ നേതൃത്വത്തിലുള്ള സംഘമാണ്. സ്‌കൂളിലെത്തി അന്വേഷണം നടത്തുന്നത്.