നിയമന വിവാദം എസ്ഡിപിഐ പ്രക്ഷോഭത്തിലേക്ക്

0

വെള്ളമുണ്ട എ.യു.പി.സ്‌കൂളിലെ നിയമന വിവാദത്തില്‍ എസ്ഡിപിഐ പ്രക്ഷോഭത്തിലേക്ക്
കടക്കും.നാളെ മാനന്തവാടി എ ഇ ഒ ഓഫീസിലേക്ക് മാര്‍ച്ച നടത്തും. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഡി ഡി ഇ ഓഫീസിലേക്കടക്കം പ്രത്യക്ഷ സമരമെന്നും എസ ്ഡി പി ഐ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നാളെ മാനന്തവാടി എ.ഇ.ഒ ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ച് സൂചന സമരമാണ്. അധികാര ദുര്‍വിനിയോഗവും ഭരണകക്ഷി നേതാക്കള്‍ക്ക് എന്തുമാവാം എന്ന സ്ഥിതി അനുവദിക്കാന്‍ കഴിയില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഡി.ഇ.ഒ. ഓഫീസിലേക്കടക്കമുള്ള പ്രത്യക്ഷ സമരത്തിലേക്ക് എസ്.ഡി.പി.ഐ നീങ്ങുമെന്നുംജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ വഴിവിട്ട നീക്കങ്ങള്‍ നടക്കുകയാണ്. വെള്ളമുണ്ട എ.യു.പി.സ്‌കൂളില്‍ സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകന് നിയമനം ലഭിക്കാന്‍ വേണ്ടി നടന്ന വഴിവിട്ട നീക്കങ്ങളില്‍ കൃത്യവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും വേണമെന്നും നേതാക്കള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി.നാസര്‍, ജില്ലാ സെക്രട്ടറി കെ.സല്‍മ. മാനന്തവാടി മണ്ഡലം സെക്രട്ടറി എ. ഉബൈദ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!