കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ ബാങ്ക് റോഡില്‍ അശാസ്ത്രീയമായ റോഡ് വര്‍ക്കിന്റെ ഭാഗമായി രൂപപ്പെട്ട വെള്ളക്കെട്ടിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തോണിയിറക്കി പ്രതിഷേധിച്ചത്.ഒരു വര്‍ഷം മുമ്പ് ലക്ഷങ്ങള്‍ മുടക്കി പഞ്ചായത്ത് കോണ്‍ക്രീറ്റ് ചെയ്ത റോഡ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തകര്‍ന്നു തരിപ്പണമായി.പിന്നീട് പുതുതായി ലക്ഷങ്ങള്‍ മുടക്കി പഞ്ചായത്ത് റോഡില്‍ കട്ട പതിക്കുകയും ചെയ്തു.ചെറിയ വാഹനങ്ങള്‍ കയറിയിറങ്ങുമ്പോള്‍ തന്നെ പതിച്ച കട്ട രണ്ട് കഷണങ്ങളാവുകയും കാല്‍നട യാത്രക്കാരുടെ ദേഹത്ത് ചെളി തെറിക്കുന്ന അവസ്ഥയാണിപ്പോള്‍.അടിയന്തരമായി ഈ വിഷയം പരിഹരിച്ചില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ പറഞ്ഞു.അശാസ്ത്രീയമായ നിര്‍മ്മാണവും ഫണ്ട് തട്ടിയെടുക്കാന്‍ കരാറുകാരും ഭരണസമിതിയിലെചിലരും ചേര്‍ന്ന് നടത്തിയ അഴിമതിയുടെ ഭാഗമാണ് റോഡിന് ഈ അവസ്ഥ വന്നത്.മഴപെയ്യുമ്പോള്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്യുന്നു. കരാറുകാരനും ഉദ്യോഗസ്ഥരും ഭരണസമിതിയിലെ ചിലരും ഒത്തുകളിച്ചതിന്റെഭാഗമായാണ് ഇത്തരത്തില്‍ ഒരു അവസ്ഥ വന്നത്. ഇതിനെതിരെയാണ് ഡിവൈഎഫ്‌ഐ കമ്പളക്കാട് സൗത്ത് യൂണിറ്റിന്റെയും നോര്‍ത്ത് യൂണിറ്റിന്റെയും നേതൃത്വത്തില്‍ സംയുക്തമായി കടലാസ് തോണി ഉണ്ടാക്കി പ്രതിഷേധിച്ചത്. മഴക്കാലമായതിനാല്‍ മഴക്കാലപൂര്‍വ്വ രോഗങ്ങള്‍ വെള്ളക്കെട്ടില്‍ നിന്നും പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ട് ഒരുപാട് യാത്രക്കാര്‍ ആശ്രയിക്കുന്ന ഈ റോഡിന്റെ അവസ്ഥ ബന്ധപ്പെട്ട അധികാരികള്‍ ഇടപെട്ടുകൊണ്ട് പരിഹരിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെടുകയാണ് ഡിവൈഎഫ്‌ഐ കമ്പളക്കാട് യൂണിറ്റ് പ്രസിഡണ്ട് സമദ് അധ്യക്ഷനായിരുന്നു.മേഖലാ കമ്മിറ്റി അംഗങ്ങള്‍ അഷറഫ് ഷാനി എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.