മധുരം മധുമേഹം പദ്ധതി ആരംഭിച്ചു

0

അംഗന്‍വാടികളിലും സാംസ്‌ക്കാരിക കേന്ദ്രങ്ങളിലും പ്രമേഹം പരിശോധിക്കാന്‍ പൊതുജനങ്ങള്‍ക്ക് ഗ്ലുക്കോമീറ്റര്‍ സൗകര്യമൊരുക്കുന്ന ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിലുള്ള മധുരം മധുമേഹം പദ്ധതി ആരംഭിച്ചു.പഴഞ്ചന അംഗന്‍വാടിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്തംഗം വിജേഷ് പുല്ലോറ അധ്യക്ഷനായിരുന്നു.ലോകത്ത് 200 ദശലക്ഷത്തിനു മുകളില്‍ ആള്‍ക്കാര്‍ പ്രമേഹബാധിതരാണ്. ഓരോ എട്ടു സെക്കന്‍ഡിലും പ്രമേഹം കാരണം ഒരാള്‍ മരണമടയുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടുകയും കുറയുകയും ചെയ്യുന്ന ജീവിത ശൈലി രോഗമായ പ്രമേഹത്തെ കൃത്യമായ പരിശോധന നടത്തി ആരോഗ്യം നന്നായി ക്രമീകരിക്കാന്‍ ഗ്രാമീണ ജനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്ന ഡിവിഷന്‍ പരിധിയിലെ വേറിട്ട പദ്ധതിയാണ് ‘മധുരം മധുമേഹം’ പദ്ധതി.ആരോഗ്യ പ്രവര്‍ത്തകരുടെ സഹകരണത്തോടെ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ളബോധവത്കരണ പരിപാടികളും ക്യാമ്പുകളും മധുരം മധുമേഹം’ പദ്ധതിയില്‍ ആസൂത്രണം ചെയ്യുന്നുണ്ട്.സാജിറ കെ.പി,കുനിങ്ങാരത്ത് ആലി,എ.കെ.ഇബ്രാഹിം, സാദിഖ് കമ്പ,ഉസ്മാന്‍ കെ.പി,മോയി എ,ലൗസി എ.കെ,സ്മിത കെ.ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!