ബസുകള്‍ കുറഞ്ഞു ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് യാത്രാക്ലേശം

0

 

ബസുകളുടെ കുറവു കാരണം ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് യാത്രാക്ലേശം. പല കാരണങ്ങളാല്‍ കെ.എസ്.ആര്‍.ടി.സി.ബസുകളുടെ സര്‍വീസ് കുറഞ്ഞതിനാല്‍ മണിക്കൂറുകള്‍ കാത്തു നിന്നാലും സൗകര്യപ്രദമായ രീതിയില്‍ യാത്ര ചെയ്യാനാകാതെ ദീര്‍ഘദൂര യാത്രക്കാര്‍.ഓണം അവധി കഴിഞ്ഞു പോകുന്നവര്‍ക്ക് കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വീസുകള്‍ മുമ്പ് നടത്തിയിരുന്നു.റെയില്‍ സംവിധാനം ഇല്ലാത്തതിനാല്‍ മറ്റ് ജില്ലകളിലേക്ക് എത്താന്‍ വയനാട്ടുകാര്‍ക്ക് ബസ് സര്‍വ്വീസ് മാത്രമാണ് ആശ്രയം.

പഠനത്തിനും, ജോലി സംബന്ധമായും മറ്റു ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും പോകേണ്ടവര്‍ക്ക് ബസ് സര്‍വ്വീസ് കുറഞ്ഞത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു.. നൂറ് കണക്കിന് വിദ്യാര്‍ത്ഥികളും, ജീവനക്കാരുമാണ് ഇങ്ങനെ വിവിധതലങ്ങളില്‍ നിന്ന് ഓണാഘോഷങ്ങള്‍ക്കായി ജില്ലയിലെത്തി മടങ്ങുന്നത്. മറ്റു യാത്ര മാര്‍ഗങ്ങള്‍ ഇല്ലാത്ത വയനാട്ടില്‍ നിന്നും കര്‍ണാടക, തമിഴ്നാട്, ഡല്‍ഹി കേരളത്തിലെ മറ്റ് ജില്ലയിലുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പഠനം നടത്തുകയും, ജോലി ചെയ്യുകയും ചെയ്യുന്ന ആളുകള്‍ക്ക് ഓണാവധിക്ക് ശേഷം ജില്ലയില്‍ നിന്നും പ്രസ്തുത സ്ഥലങ്ങളിലേക്ക് തിരിച്ച് യാത്ര ചെയ്യുന്നതിന് പ്രത്യേക സൗകര്യങ്ങളൊന്നും ഇത്തവണ ഉണ്ടായില്ല

ഒട്ടേറെ ദീര്‍ഘദൂര സര്‍വീസുകള്‍ ജീവനക്കാരുടെ അപര്യാപ്തത മൂലവും, ഡീസലില്ലായ്മയും പറഞ്ഞ് നിര്‍ത്തലാക്കിയിരിക്കുകയാണ്.വയനാട് ജില്ലയില്‍ പൊതുവേ പൊതുഗതാഗതം കുറഞ്ഞത് വലിയ യാത്രാക്ലേശമാണ് സൃഷ്ടിച്ചത്. നിലവിലെ സാഹചര്യത്തില്‍ മന്ത്രി നേരിട്ട് ഇടപെട്ട് വിദ്യാര്‍ത്ഥികളും. ജോലിക്കാരും ഉള്‍പ്പെടെയുള്ള ജില്ലക്ക് പുറത്തും, സംസ്ഥാനത്തിന് പുറത്തും എത്തേണ്ടവര്‍ക്ക് അടിയന്തര സ്പെഷല്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്ന് ടി സിദ്ധീഖ് എംഎല്‍എ മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയിരുന്നെങ്കിലും സ്‌പെഷല്‍ സര്‍വീസ് ഉണ്ടായില്ല.

 

Leave A Reply

Your email address will not be published.

error: Content is protected !!