ഇന്ന് ഡോക്ടേഴ്സ് ദിനം

0

ദൈവത്തിനും മനുഷ്യനും ഇടയിലാണ് ഒരു ഡോക്ടറുടെ സ്ഥാനം. ഒരു രോഗിയില്‍ സ്വന്തം അച്ഛനെയും അമ്മയെയും മകനെയും മകളെയും ആണ് ഏതോരു ഡോക്ടറും കാണുക. ഒരു ജീവന്‍ നഷ്ടപ്പെടുമ്പോള്‍ ഏറ്റവും അധികം കരയുന്നതും, മറിച്ച് ഒരു ജീവന്‍ രക്ഷിക്കാന്‍ പറ്റുമ്പോള്‍ ഏറ്റവും അധികം സന്തോഷിക്കുന്നതും ഒരു ഡോക്ടര്‍ തന്നെയാണ്. മഹാമാരിയുടെ കെട്ടകാലത്തും ജീവന്‍ വെടിഞ്ഞ് മറ്റുള്ളവര്‍ക്ക് ഉയിരേകിയ ദൈവതുല്യരെ കൈയോങ്ങുമ്പോള്‍ ഒന്നോര്‍ക്കുക ഓരോ ആശുപത്രിയിലും ദിവസവും എത്ര ഡോക്ടര്‍മാര്‍ സ്വന്തം ഉറക്കം കളഞ്ഞ് ജീവനുകള്‍ രക്ഷിക്കുന്നു.

ഇന്ന് ഡോക്ടര്‍മാരുടെ ദിനമാണ്. തിരിക്ക് പിടിച്ച ജീവിതത്തില്‍ ഡോക്ടര്‍മാര്‍ ആചരിക്കുന്ന ഒരേയൊരു ദിനമായിരിക്കും ഇത്. രാജ്യത്ത് വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ഡോ ബിധാന്‍ ചന്ദ്ര റോയിയുടെ ജന്മദിനമാണ് ഡോക്ടേഴ്സ് ദിനം. വെല്ലുവിളികള്‍ അതിജീവിച്ചുകൊണ്ട് നിസ്വാര്‍ത്ഥ സേവനത്തിലൂടെ നാടിന്റെ പുരോഗതിയ്ക്കായി പോരാടുന്ന ഡോക്ടര്‍മാരെ ആദരിക്കാനാണ് ഡോക്ടേഴ്സ് ദിനം ആചരിക്കുന്നത്. 1991 ജൂലൈ 1 മുതലാണ് രാജ്യത്ത് ഡോക്ടര്‍മാരുടെ ദിനാചരണം ആരംഭിച്ചത്.

 

Leave A Reply

Your email address will not be published.

error: Content is protected !!