പൊന്‍മുടിക്കോട്ടയില്‍ പുലിയെ നിരീക്ഷിക്കാന്‍ ഇനി ക്യാമറ കണ്ണുകള്‍

0

അമ്പലവയല്‍ പൊന്‍മുടിക്കോട്ടയില്‍ പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ്. രണ്ടിടങ്ങളിലാണ് ക്യാമറ സ്ഥാപിച്ചത്. കഴിഞ്ഞദിവസം ഒരു വളര്‍ത്തുനായയെ പുലി കൊന്നുതിന്നതോടെ ഈ പ്രദേശത്തെ ജനങ്ങള്‍ പുലിപ്പേടിയിലിലാണ്.

ദിവസങ്ങളായി പുലിയുടെ സാന്നിധ്യം ശക്തമായ പ്രദേശത്ത് കഴിഞ്ഞദിവസം ഒരു വളര്‍ത്തുനായയെ പുലി കൊന്നുതിന്നിരുന്നു.ഇതോടെയാണ് ഇന്ന് രാവിലെ വൈത്തിരി ഡെപൂട്ടി ഫോറസ്റ്റ് റെഞ്ച് ഓഫീസര്‍ കെ. സനലിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് സഘം സ്ഥലത്ത് ക്യാമറകള്‍ സ്ഥാപിച്ചത്. ക്യാമറയിലൂടെ പുലിയുടെ സ്ഥിരസാന്നിധ്യം ഉറപ്പ് വന്നാല്‍ കൂടുവെച്ച് പിടികൂടുന്നതടക്കമുള്ള നടപടിയിലേക്ക് കടക്കാനാണ് വനം വകുപ്പിന്റെ നീക്കം.

പ്രദേശത്ത് രാത്രികാല പട്രോളിംഗ് നടത്താനും വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.ജനവാസ മേഖലയായ ഇവിടെ പുലിയുടെ സാന്നിധ്യം പ്രദേശവാസികളെയാകെ ഭീതിയിലാക്കിയിരിക്കുകയാണ്. ഇന്നലെ രാത്രിയിലാണ് അടുക്കള വശത്തെ ഗ്രില്ലിലൂടെ സമീപവാസിയായ വാവ പുലിയെ നേരില്‍ കണ്ടത്. പുലിയുടെ സാന്നിധ്യം ശക്തമായ സാഹചര്യത്തില്‍ അടിയന്തിരമായി കുടുസ്ഥാപിച്ച് പ്രശേവാസികളുടെ ഭീതിയകറ്റണമെന്നാണ് നാട്ടുകാര്‍ ആവശ്യപെടുന്നത.്

Leave A Reply

Your email address will not be published.

error: Content is protected !!