കടബാധ്യത യുവകര്‍ഷകന്‍ ആത്മഹത്യ ചെയ്തു
തിരുനെല്ലി പഞ്ചായത്ത് കോട്ടിയൂരിലെ കെ.വി.രാജേഷാണ്(35)കടബാദ്ധ്യതമൂലംആത്മഹത്യചെയ്തത്.ഇന്നലെ രാത്രി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ രാജേഷിനെ വീട്ടുകാരും ബന്ധുക്കളും അന്വേഷിച്ചെങ്കിലും കണ്ടെത്തിയിരുന്നില്ല.ഇന്നു രാവിലെ കോട്ടിയൂര്‍ ബസ്സ് സ്റ്റോപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കൃഷി ആവശ്യത്തിനായി ബാങ്കുകളില്‍ നിന്നും അയല്‍കൂട്ടങ്ങളില്‍ നിന്നും സ്വകാര്യ വ്യക്തിയില്‍ നിന്നും വായ്പ വാങ്ങി കൃഷി ചെയ്‌തെങ്കിലും കൃഷി നാശം മൂലം ഭീമമായ തുക നഷ്ടം വരുകയായിരുന്നു.
സ്വന്തം പേരിലുള്ള സ്ഥലത്തിന്റെ രേഖ പണയം വെച്ച് കേരള ബേങ്കില്‍ നിന്നും90,000 രൂപയും, സ്വര്‍ണ്ണം പണയം വെച്ച് 60,000 രൂപയും വായ്പ എടുത്തും സ്വകാര്യ വ്യക്തികളില്‍ നിന്നും കടം വാങ്ങിയും കഴിഞ്ഞ വര്‍ഷം വാഴ കൃഷി ചെയ്‌തെങ്കിലും നിരന്തരമായ കാട്ടാനകൂട്ടം ക്യഷികള്‍നശിപ്പിച്ചതോടെ രാജേഷിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടായി
നഷ്ടം നികത്താനായിഈ വര്‍ഷം വളരെ പ്രതിക്ഷയോടെ നെല്‍കൃഷി ചെയ്‌തെങ്കിലും അതുംകാട്ടാന നശിപ്പിച്ചതോടെ വന്‍ കടബാധ്യതയിലായരാജേഷ് വളരെ നിരാശയിലായിരുന്നു.ഒരു ഏക്ര വയലിലും,അര ഏക്ര കരഭൂമിയിലും കൃഷി ചെയ്തുള്ളവരുമാനം കൊണ്ടായിരുന്നു രാജേഷിന്റെ കുടുബം കഴിഞ്ഞു വന്നിരുന്നത്.കൃഷി നാശം സംഭവിച്ചിട്ടും, വനം വകുപ്പോ, കൃഷി വകുപ്പോ മറ്റ് വകുപ്പുകളോ കൃഷി നശിച്ചതിനുള്ള യാതൊരുവിധ ധനസഹായവും രാജേഷിനോ കുടുംബത്തിനോ നല്‍കിയിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.നഷ്ടപരിഹാരം നല്‍കാത്തതിനാലും കൃഷി കാട്ടനകള്‍ നശിപ്പിച്ചത് മൂലവും കുടുംബത്തിന് ബാങ്കുകളിലും സ്വകാര്യ വ്യക്തികളിലുമായി വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായതിനാലാണ് രാജേഷ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് അയല്‍വാസികള്‍ പറഞ്ഞു.