ബഫര്‍ സോണ്‍ പുനഃക്രമികരിക്കണം

0

തൊഴില്‍ മേഖലകളും ജനവാസ കേന്ദ്രങ്ങളും പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ചിട്ടുള്ള ബഫര്‍ സോണ്‍ പുനഃക്രമികരിക്കണമെന്ന് മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഐഎന്‍ടിയുസി മാനന്തവാടി താലുക്ക് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. തലപ്പുഴയില്‍ നടന്ന കണ്‍വെന്‍ഷന്‍ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.പി.ആലി ഉദ്ഘാടനം ചെയ്തു.ടി.എ.റെജി അദ്ധ്യക്ഷനായിരുന്നു. മാനന്തവാടി മുന്‍സിപ്പന്‍ ചെയര്‍പേഴ്‌സന്‍ സി.കെ.രത്‌നവല്ലി, തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എല്‍സി ജോയി,എം.ജി.ബിജു,ബി.സുരേഷ് ബാബു,പി.ഷംസുദ്ദിന്‍,ജോസ് കൈനി, ജോസ്പാറക്കല്‍,കെ.വി.ജോണ്‍സന്‍,ലൈജിതോമസ് ,എം.പി.ശശികുമാര്‍,മുരുകേശന്‍.പി.എസ്,പി.എസ്.രാജേഷ്,എം.ആര്‍.മണി തുടങ്ങിയവര്‍ സംസാരിച്ചു.ചടങ്ങില്‍ എസ്റ്റേറ്റ് തൊഴിലാളികളു മക്കളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിക്കുകയും ചെയ്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!