ശക്തമായ മഴ;വൈത്തിരി താലൂക്കില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍

0

വൈത്തിരി താലൂക്കിലെ മുട്ടില്‍ പറളിക്കുന്ന് ഡബ്യൂഒഎല്‍പി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് പത്ത് കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.കരിംകുറ്റി ജിവിഎച്ച് സ്‌കൂളിലേക്ക് 16 കുടുംബങ്ങളെയും തരിയോട് എല്‍പി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക്12 കുടുംബങ്ങളെയും മാറ്റിതാമസിപ്പിച്ചു. തെക്കുംതറ എയുപി സ്‌കൂളിലേക്ക് 19 കുടുംബങ്ങളെയും, പടിഞ്ഞാറത്തറ കൊപ്പിടി സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ എല്‍പി സ്‌കൂളില്‍ അഞ്ചു കുടുംബങ്ങളെയും മേപ്പാടി കോട്ടനാട് ഗവ യു പി സ്‌കൂളിലെ ക്യാമ്പിലേക്ക് അഞ്ചു കുടുംബങ്ങള്‍ മാറ്റി താമസിപ്പിച്ചു. കഴിഞ്ഞദിവസം കൂടുതല്‍ മഴ ലഭിച്ചത് പടിഞ്ഞാറത്തറ ബാണാസുര ഡാം ഭാഗത്താണ്. 24 മണിക്കൂറില്‍ 250 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങി. മേഖലയില്‍ വ്യാപകമായി വാഴ കൃഷിയും നശിച്ചിട്ടുണ്ട്. മഴ ശക്തമായാല്‍ കൂടുതല്‍ വെള്ളം കയറുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.

Leave A Reply

Your email address will not be published.

error: Content is protected !!