മുത്തങ്ങയില്‍ വന്‍ കഞ്ചാവ് വേട്ട; യുവാവ് പിടിയില്‍

0

മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. 18.250 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന ഇന്നോവ കാറില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശി ഏറനാട് പാണ്ടിക്കാട് കുന്നുമ്മല്‍ മുഹമ്മദ് മുബഷിര്‍ (28) നെ അറസ്റ്റ് ചെയ്തു. ഇന്നോവ കാറിന്റെ ബോണറ്റിന്റെയും, കാറിനുള്ളിലുമായി 7 പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ്ബ്യൂറോയുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിഗീഷ് ആര്‍ ന്റെ നേതൃത്ത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ പ്രകാശ് പി.എ. സിവില്‍ എക്‌സൈസ് ഓഫീസര്‍ മന്‍സൂര്‍അലി, സനൂപ് എം സി എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് കണ്ടെടുത്തത്. പ്രതിയെയും പിടികൂടിയ കഞ്ചാവും വാഹനവും സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

Leave A Reply

Your email address will not be published.

error: Content is protected !!