കരിന്തിരിക്കടവില്‍ പുതിയ പാലം വേണമെന്ന് ആവശ്യം
മാനന്തവാടി – എടവക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കമ്മന കരിന്തിരിക്കടവില്‍ പുതിയ പാലം വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍. മാനന്തവാടിയെയും എടവക പഞ്ചായത്തിനെയും പതിറ്റാണ്ടുകള്‍ പഴകമുള്ള പാലം കാലപഴക്കത്താന്‍ നാശത്തിന്റെ വക്കിലായതിനാലാണ് പുതിയ പാലം എന്ന ആവശ്യം ശക്തമാവുന്നത്.പ്രളയത്തെ തുടര്‍ന്ന് പാലത്തിന്റെ ഒരു പില്ലര്‍ ഇരുന്ന് പോയത് കാരണം പാലത്തിന്റെ നടുഭാഗം താഴ്ന്ന് പോയിട്ടുണ്ട്.പാലത്തിന്റെ ഇരുമ്പ് കൈവരികള്‍ തുരുമ്പെടുത്ത് നശിച്ചു കൊണ്ടിരിക്കുകയാണ്. കൈവരികള്‍ സ്ഥാപിക്കാനായി സ്ഥാപിച്ച കോണ്‍ക്രീറ്റ് തൂണുകളും തകര്‍ന്നിട്ടുണ്ട്. പ്രൈവറ്റ് ബസുകളടക്കം ഈ പാലത്തിലൂടെ സര്‍വ്വീസ് നടത്തുന്നുണ്ട്. പാലത്തിന്റെ പല ഭാഗങ്ങളിലും വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. കല്‍പ്പറ്റയിലേക്ക് പോകാനുള്ള എളുപ്പ മാര്‍ഗ്ഗമെന്ന നിലയില്‍ നിരവധി വാഹനങ്ങള്‍ ഈ പാലത്തിലൂടെ കടന്നുപോകുന്നുണ്ട്.നാടും നഗരവും വികസിക്കുമ്പോഴും പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാലം പുതിക്കി പണിയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.