മുട്ടില്‍ ഡബ്ല്യുഎംഒ കോളേജിന് സമീപം നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരപരിക്ക്. ബത്തേരിയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് സ്‌കൂട്ടറിലിടിച്ചശേഷം സമീപത്തെ ഹോട്ടലിലെ ജോലിക്കാരിയെ ഇടിക്കുകയായിരുന്നു.ഉച്ചതിരിഞ്ഞ് നാലുമണിയോടെയായിരുന്നു സംഭവം,പരിക്കേറ്റവരെ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശൂശ്രഷകള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.രക്തം വാര്‍ന്നു കിടന്ന വരെ സമീപത്തുള്ള ആരും ഏറെനേരം തിരിഞ്ഞുനോക്കിയില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.