പള്ളിക്കുന്ന്-വെണ്ണിയോട് റോഡ് ഉപരോധിച്ചു

0

പള്ളിക്കുന്ന്-വെണ്ണിയോട് റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായി സി.പി.എമ്മിന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു.മൈലാടി പ്രദേശത്ത് റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ട് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരു പോലെ പ്രയാസം സൃഷ്ടിച്ചിരുന്നു.റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ട് അശാസ്ത്രീയമായ നിര്‍മ്മാണത്തിന്റെ ഭാഗമായാണെന്ന് ആരോപിച്ചു കൊണ്ടായിരുന്നു സി.പി.എമ്മിന്റെ റോഡ് ഉപരോധം.മാസങ്ങളായി നില നില്‍ക്കുന്ന ഈ വെള്ളക്കെട്ട് ഒഴിവാക്കാനാവശ്യമായ ഒരു നടപടിയും ഇതുവരെ സ്വീകരിക്കാത്തതിലുള്ള പ്രതിഷേധമായിരുന്നുമണിക്കൂറുകളോളമാണ ഗതാഗതം തടസപ്പെട്ടത്. ഇത്.കെ.എസ്.ആര്‍.ടി.സി അടക്കമുള്ള നിരവധി വാഹനങ്ങളാണ് ഇതു കാരണം ഗതാഗത തടസം നേരിട്ടത്. യാത്രക്കാരില്‍ ചിലര്‍ സമരക്കാരോട് പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ലോക്കല്‍ സെക്രട്ടറി ഉണ്ണി കൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍മാരായ സംഗീത് ,അനുപമ എന്നിവരാണ് ഉപരോധനത്തിന് നേതൃത്വം നല്‍കിയത്.രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന സമരത്തിനു ശേഷം കമ്പളക്കാട് സി.ഐയുടെ നേതൃത്വത്തില്‍ സമരക്കാരെ അറസ്റ്റ് ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!