പ്രതിഷേധത്തിന്റെ പേരില്‍ യു.ഡി.എഫ് വ്യാപകമായ അക്രമം അഴിച്ചുവിടുന്നു:സിപിഐഎം

0

പ്രതിഷേധത്തിന്റെ പേരില്‍ യു.ഡി.എഫ് വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്ന് സി.പി.ഐഎം ജില്ലാ സെക്രട്ടറിയേറ്റ്.എസ്.എഫ്.ഐ മാര്‍ച്ചിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസില്‍ നടന്ന സംഭവങ്ങള്‍ സി.പി.ഐഎം അപലപിച്ചതാണ്.എന്നാല്‍ പ്രതിഷേധത്തിന്റെ പേരില്‍ ജില്ലയില്‍ യു.ഡി.എഫ് നടത്തുന്നത് ഗുണ്ടായിസമാണ്. ടി.സിദ്ധിഖ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് ഉള്‍പ്പെടെയുള്ള ആളുകളെ സംഘടിപ്പിച്ചാണ് ജില്ലയില്‍ അക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും കല്‍പ്പറ്റയിലെ ദേശാഭിമാനി ബ്യൂറോയ്ക്ക് നേരെയുണ്ടായ കല്ലേറ് ഇതിന്റെ ഭാഗമാണെന്നും സിപിഎം.

 

Leave A Reply

Your email address will not be published.

error: Content is protected !!