വെള്ളമുണ്ടയില്‍ തെരുവുനായ ശല്യം രൂക്ഷം

0

വെള്ളമുണ്ട ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം ആകുന്നു.ഇന്ന് രാവിലെ.ബസ് കാത്തുനിന്ന യാത്രക്കാരടക്കം പത്തോളം ആളുകള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.മദ്രസയിലേക്കും സ്‌കൂളുകളിലേക്കും എത്തുന്ന വിദ്യാര്‍ത്ഥികളെ തെരുവുനായ ആക്രമിക്കാന്‍ വരുന്നതും,വളര്‍ത്തു മൃഗങ്ങളെയും കോഴികളെയും,നായകള്‍ കൊല്ലുന്നതും വര്‍ധിച്ചു വരികയാണ.്ആക്രമിച്ച നായ വാഹനം ഇടിച്ചു ചത്തതോടെ പ്രദേശത്തെ ഭീതി അല്‍പമൊന്ന് അവസാനിച്ചെങ്കിലും.നായ വേറെ നായകളെ കടിച്ചിട്ട് ഉണ്ടാകുമെന്ന് ഭീതിയിലാണ് നാട്ടുകാര്‍.നായയുടെ കടിയേറ്റ് മുഴുവനാളുകളും ചികിത്സതേടി.നായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!