സ്‌കൂള്‍ കുട്ടികള്‍ക്ക് മട്ട അരി വിതരണം ചെയ്യാന്‍ ആലോചന

0

സ്‌കൂള്‍ കുട്ടികള്‍ക്ക് പോഷക ഗുണമുള്ള മട്ട അരി വിതരണം ചെയ്യുന്നത് സംബന്ധിച്ച് ആലോചനയുണ്ടെന്ന് ഭക്ഷ്യവിഭവ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. എന്നാല്‍ സംസ്ഥാനത്ത് റേഷന്‍ വിതരണത്തിനു പോലും അരി തികയാത്ത സാഹചര്യത്തിലാണ് ഇത്തരം ഒരു നിര്‍ദ്ദേശം മന്ത്രി മുന്നോട്ടു വച്ചത്.

കുട്ടികള്‍ക്ക് പോഷക ഗുണമുള്ള ഭക്ഷണം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം ഒരു നടപടി എടുക്കാന്‍ ആലോചിക്കുന്നതെന്നാണ് മന്ത്രിയുടെ വിശദീകരണം. റേഷന്‍ വിതരണത്തിന് ആന്ധ്രയില്‍ നിന്ന് അരി എത്തിക്കാനുള്ള നടപടികളെപ്പറ്റി ഭക്ഷ്യവകുപ്പ് ആലോചിക്കുന്നുണ്ട്. നിലവില്‍ സംസ്ഥാനത്ത് വിതരണം ചെയ്യേണ്ട അരിയുടെ 15 ശതമാനം പോലും ഇവിടെ ഉത്പാദിപ്പിക്കുന്നില്ല എന്നാണ് കണക്കുകള്‍.

Leave A Reply

Your email address will not be published.

error: Content is protected !!