സ്വകാര്യ കാറില്‍ ഭാരത സര്‍ക്കാരിന്റെ വ്യാജസ്റ്റിക്കര്‍
മാനന്തവാടി നഗരത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ വാഹനത്തിന് വ്യാജസ്റ്റിക്കര്‍. ഭാരത സര്‍ക്കാര്‍ എന്ന് ഹിന്ദിയില്‍ ചുവപ്പ് അക്ഷരത്തില്‍ പ്രിന്റ് ചെയ്ത് ഒട്ടിച്ച വാഹനമാണ് നിയമം ലംഘിച്ച് ഓടുന്നത്.വാഹനത്തിന്റെ മുന്‍വശത്ത് ഗ്ലാസ്സിലും പിറക് വശത്തും സ്റ്റിക്കറുണ്ട്. നോര്‍ത് വയനാട് ഡി.എഫ്.ഒ.യുടെ താമസസ്ഥലത്താണ് വാഹനം നിര്‍ത്തിയിടുന്നത്.എംപി 07സിടി 9872 രജിസ്ട്രഷന്‍ നമ്പറിലുള്ള ഫോര്‍ഡ് ഫിഗോ കാറാണ് വാഹനം.ആര്‍ടിഒ വെഹിക്കിള്‍ ഇന്‍ഫര്‍മേഷനില്‍ രാജേന്ദ്രകുമാര്‍ യാദവ് എന്നാണ് ഉടമയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്.ഏതാനും മാസം മുമ്പ് പുല്‍പ്പള്ളിയില്‍ കേന്ദ്രഗവണ്‍മെന്റ് ജീവനക്കാരെന്നു വ്യാജേന ഇത്തരത്തില്‍ സ്റ്റിക്കര്‍ പതിച്ച വാഹനത്തിലെത്തി വനം വകുപ്പിനെ കബളിപ്പിച്ച ചിലരെ പോലീസ് പിടികൂടിയരുന്നു.വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കുന്നത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗ്ഗദിര്‍ദ്ദേശങ്ങളുണ്ടെന്നിരിക്കെ അതെല്ലാം ലംഘിച്ചാണ് ദിവസവും ട്രാഫിക് പോലീസിന് മുമ്പിലൂടെ വാഹനം കടന്നുപോവുന്നത്.