മോഷ്ടാവ് പിടിയില്‍
ആളില്ലാത്ത വീട്ടില്‍ ഓടിളക്കി കയറി രണ്ടര പവന്‍ സ്വര്‍ണവും 20000 രൂപയും 150 ഡോളറും മോഷ്ടിച്ച പ്രതിയെ പൊലീസ് പിടികൂടി. പടിഞ്ഞാറത്തറ അരംമ്പറ്റകുന്ന് തിരുഹൃദയ മന്ദിരം എന്ന വീട്ടില്‍ ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് മോഷണം നടന്നത്.പ്രതിയായ അരംമ്പറ്റകുന്ന് സ്വദേശി ജസ്റ്റിന്‍ കുര്യാക്കോസിനെയാണ് പടിഞ്ഞാറത്തറ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ എസ് ജയന്റെ നേതൃത്വത്തില്‍ പിടികൂടിയത്. എസ് ഐ അബൂബക്കര്‍, എസ് പി ഓ മാരായ സുമേഷ്, വീരഭദ്രന്‍. സിപിഓ മാരായ വിജയന്‍, വിപിന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.