സി.പി.എം. അരപ്പറ്റ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇ.ഷാബുവിന്റെ കെ എല്‍ 12 ജെ 308 നമ്പര്‍ ഓട്ടോയാണ് കഴിഞ്ഞ രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ തീവെച്ച് നശിപ്പിച്ചത്. പുലര്‍ച്ചെ 4 മണിക്കാണ് ഓട്ടോ കത്തി നശിച്ചതായി കണ്ടത്.2015ല്‍ ഇതേ ഓട്ടോ സാമൂഹൃ വിരുദ്ധര്‍ തീ വെച്ച് നശിപ്പിച്ചിരുന്നു. രണ്ടര ലക്ഷം രൂപ മുടക്കിയാണ് ഓട്ടോ നന്നാക്കിയത്.തീവെച്ചതിന് പിന്നില്‍ പ്രദേശത്തെ മദ്യ-മയക്കുമരുന്ന് ലോബിയെന്നാക്ഷേപം.പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.