പനമരം: നൂറ് ശതമാനം സാക്ഷരത യജ്ഞവുമായി പനമരം ഗ്രാമപഞ്ചായത്തും തുടര്‍ സാക്ഷരത പ്രവര്‍ത്തകരും രംഗത്ത്. വയനാട് ജില്ല സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരത പദ്ധതിയുടെ ഭാഗമായി, ഡിസംബര്‍ മാസം അവസാനിക്കുന്നതോടെ പഞ്ചായത്തിലെ മുഴുവന്‍ കോളനികളിലും സാരക്ഷരത ക്ലാസുകള്‍ പുനരാംഭിക്കാന്നതിന് പഞ്ചായത്തില്‍ സാക്ഷരത ഇന്‍സ്ട്രക്ടര്‍മാര്‍, പ്രമോട്ടര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി സംഘാടക സമിതിക്ക് രൂപം നല്‍കി.
പഞ്ചായത്തില്‍ നിരക്ഷരരായ 1275 ആദിവാസികളാണുള്ളത.് ഇവരെ സാക്ഷരരാക്കുക എന്ന ദൗത്യവും സംഘാടക സമിതി ഏറ്റെടുത്തിട്ടുണ്ട്. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസി. ഷിനോ എക്കാലായില്‍, ഷിമ മാനുവല്‍, ജനപ്രതിനിധികള്‍ സക്ഷരത കോഡിനേറ്റര്‍ കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.