വായിക്കാതെ വളര്‍ന്നാല്‍ വളയും

0

ഇന്ന് വായനാദിനം. ഗ്രന്ഥശാലാസംഘത്തിന് തുടക്കമിട്ട പി എന്‍ പണിക്കരുടെ ഓര്‍മദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വായിച്ചു വളര്‍ന്ന് ചിന്തിച്ചു വിവേകം നേടുക എന്ന സന്ദേശവുമായി പണിക്കര്‍ ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ച് വീടുകളില്‍ പുസ്തകം എത്തിച്ചു. പുസ്തകങ്ങളുമായി നടക്കാന്‍ കൂടെ വായന ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളും ഉണ്ടായിരുന്നു. ആലപ്പുഴയില്‍ ജനിച്ച പി എന്‍ പണിക്കര്‍ 1926 ല്‍ ‘സനാതനധര്‍മ്മം’ വായനശാല സ്ഥാപിച്ചു.1945 ല്‍ അമ്പലപ്പുഴ പി.കെ.മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ നടന്ന തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘം രൂപീകരണയോഗത്തില്‍ 47 ഗ്രന്ഥശാലകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. സമ്മേളനത്തിലെ തീരുമാനം അനുസരിച്ച് 1947ല്‍ രൂപീകൃതമായ തിരുകൊച്ചി ഗ്രന്ഥശാലാസംഘമാണ് 1957ല്‍ കേരള ഗ്രന്ഥശാലാ സംഘമായത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴില്‍ കൊണ്ടുവന്നു. 1977ല്‍ ഗ്രന്ഥശാലാ സംഘം സര്‍ക്കാര്‍ ഏറ്റെടുത്തു. ജൂണ്‍ 19 മുതല്‍ 25 വരെ വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തില്‍ വായനാവാരം ആചരിക്കുന്നു. 2017മുതല്‍ കേന്ദ്രസര്‍ക്കാര്‍ ഈ ദിനം ദേശീയവായനദിനമായി ആചരിക്കാന്‍ തുടങ്ങി.1996 മുതലാണ് സംസ്ഥാനസര്‍ക്കാര്‍ വായനാദിനം ആചരിക്കാന്‍ തുടങ്ങിയത്.996 മുതലാണ് സംസ്ഥാനസര്‍ക്കാര്‍ വായനാദിനം ആചരിക്കാന്‍ തുടങ്ങിയത്. ജൂണ്‍ 19 മുതല്‍ 25 വരെ വായനാവാരമായും ആചരിക്കുന്നു.

കാലം മാറുന്നതിനനുസരിച്ച് വായനയുടെ രീതികള്‍ മാറിയേക്കാം. എന്നാല്‍ വായനയുടെ പ്രാധാന്യം ഒട്ടും കുറയുന്നില്ല. മാര്‍ഗ്ഗം ഏതായാലും വായന മരിക്കുന്നില്ല.ലോകം എത്ര മാറിയാലും വായനയുടെ പ്രാധാന്യം കുറയുന്നില്ല, ഓരോ കാലത്തെയും സാഹസാഹര്യങ്ങള്‍ക്കനുസരിച്ച് വായനയുടെ രീതികള്‍ മാറിയേക്കാം, തൊട്ടടുത്ത ലൈബ്രറിയായിരുന്നു പഴയ തലമുറയിലെ ആളുകളുടെ വായനാ വേദി. അവിടെയുള്ള പല തരത്തിലുള്ള പുസ്തകങ്ങള്‍ വായിച്ചും അറിവ് പങ്കിട്ടുമാണ് മുന്‍ തലമുറ വായനയുടെ വിശാല ലോകത്തേയ്ക്ക് നടന്നുകയറിയിരുന്നത്. എന്നാല്‍ കാലം മാറിയപ്പോള്‍ ലൈബ്രറിയുടെ പ്രാധാന്യം താരതമ്യേന കുറയുകയും വായനയുടെ രീതിയില്‍ ചില വ്യത്യാസങ്ങള്‍ സംഭവിക്കുകയും ചെയ്തു.ഡിയിറ്റല്‍ രൂപത്തിലുള്ള പുസ്തകങ്ങളിലേക്ക് വായന മാറിയിട്ടുണ്ടെങ്കിലും വായന കുറഞ്ഞിട്ടില്ല.

വായനയെക്കുറിച്ചും വായനാദിനത്തെക്കുറിച്ചും ചില പ്രശസ്തമായ ഉദ്ധരണികള്‍

*വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും
വായിച്ചു വളര്‍ന്നാല്‍ വിളയും
വായിക്കാതെ വളര്‍ന്നാല്‍ വളയും-കുഞ്ഞുണ്ണിമാഷ്
*ഒരു വായനക്കാരന്‍ മരിക്കുന്നതിനു മുമ്പ് ആയിരം തവണ ജീവിക്കുന്നു… ഒരിക്കലും വായിക്കാത്ത മനുഷ്യന് ലഭിക്കുന്നത് വെറും ഒരു ജീവിതം മാത്രം – ജോര്‍ജ്ജ് ആര്‍. ആര്‍. മാര്‍ട്ടിന്‍
*ഒരു സംസ്‌കാരം നശിപ്പിക്കാന്‍ നിങ്ങള്‍ പുസ്തകങ്ങള്‍ കത്തിക്കേണ്ടതില്ല. ആളുകള്‍ അവ വായിക്കുന്നത് നിര്‍ത്തുക. – റേ ബ്രാഡ്ബറി
*എല്ലാ നല്ല പുസ്തകങ്ങളും വായിക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടുകളിലെ ഏറ്റവും മികച്ച സംഭാഷണം പോലെയാണ്ഡെ – ഡിസ്‌കാര്‍ട്ടസ്

Leave A Reply

Your email address will not be published.

error: Content is protected !!