ഇരുവൃക്കകളും തകറിലായ യുവാവിന്റെ ചികിത്സയ്ക്കായി ബിരിയാണി ചലഞ്ച് നടത്തി ഒരു നാട്.ബത്തേരി അമ്മായിപ്പാലം മലങ്കരവയല്‍ പിലാക്കാവില്‍ ഷമീറിന്റെ ചികിത്സക്കായാണ് ക്ലലുവയല്‍ യുവജനകൂട്ടായ്മയുടെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് നടത്തിയത്. അയ്യായിരം ബിരിയാണിയാണ് ചലഞ്ചിലൂടെ കൂട്ടായ്മയ്ക്ക് നല്‍കാന്‍ കഴിഞ്ഞത്. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം പൂര്‍ണ്ണമായും ഷമീറിന്റെ ചികിത്സയ്ക്ക് നല്‍കാനാണ് തീരുമാനം.കൂട്ടായ്മയുടെ ഈ സദുദ്യമത്തിന് സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള സഹായവും ഉണ്ടായിരുന്നു.
അമ്മായിപ്പാലം മലങ്കരവയല്‍ പിലാക്കാവില്‍ ഷമീറാണ് ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്നത്. നിര്‍ധനകുടുംബമായി ഷമീറിന് ചികിത്സയ്ക്കും വൃക്കമാറ്റിവെക്കലിനും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്. ഇത് അറിഞ്ഞതോടെയാണ് ഒരുനാട് പൂര്‍ണ്ണമായും ഒന്നിച്ച് ബിരിയാണ്ി ചലഞ്ച് നടത്തി പണം സ്വരൂപിക്കാന്‍ രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി കല്ലുവയല്‍ യുവജനകൂട്ടായ്മയുടെ നേതൃത്വത്തില്‍ അ്യ്യായിരം ബിരിയാണികളാണ് തയ്യാറാക്കി നല്‍കിയത്. മൈതാനിക്കുന്ന മദ്രസയില്‍ വെച്ചാണ് ബിരിയാണി തയ്യാറാക്കിയത്. ഇതിലൂടെ ലഭിക്കുന്ന തുക പൂര്‍്ണ്ണമായും രോഗിയുടെ ചികിത്സയ്ക്കായി നല്‍കുമെന്നും കൂട്ടായ്മ കണ്‍വീനര്‍ നൗഷാദ് പറഞ്ഞു.