അയല്‍പക്ക വേദി വാര്‍ഷിക യോഗം സംഘടിപ്പിച്ചു.

0

തേര്‍വാടിക്കുന്ന് അയല്‍പക്ക വേദി നാലാമത് വാര്‍ഷിക യോഗം കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കമല രാമന്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ പി.എന്‍ സുമ അധ്യക്ഷയായിരുന്നു.കോവിഡ് വ്യാപനം മൂലം നിര്‍ത്തി വെച്ച കല്‍പ്പറ്റയില്‍ നിന്നും പറളിക്കുന്ന് വഴി മീനങ്ങാടിയിലേക്കുള്ളകെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് പുനരാരംഭിക്കണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു.സര്‍വ്വീസില്‍ നിന്നും വിരമിച്ച പി.എന്‍ സുമ ടീച്ചര്‍, ഷൈല എ.കെ എന്നിവരെയും എസ്എസ്എല്‍സി, പ്ലസ്ടു തലത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അയല്‍പക്ക വേദിയുടെ നേതൃത്വത്തില്‍ ആദരിച്ചു. സെക്രട്ടറി ഒ.എ വീരേന്ദ്രകുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഖജാന്‍ജി ഗിരിജാ രാജന്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു.അയല്‍പക്ക വേദി പ്രസിഡന്റ് സി.രാജന്‍,ജോസ് വിരിപ്പാമറ്റം , വനിതാ വേദി പ്രസിഡന്റ് സുമ വാസുദേവന്‍,ഷിബിന്‍ വടക്കേടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!