ഇന്‍കം ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി

0

ഇന്‍കം ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി. 2020-21 സാമ്പത്തിക വര്‍ഷത്തിലെ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നേരത്തെ സെപ്റ്റംബര്‍ 30 വരെ ആയിരുന്നു.

അക്കൗണ്ട് ഓഡിറ്റ് ചെയ്യേണ്ട ആവശ്യമില്ലാത്തവരും സാധാരണയായി ഐടിആര്‍-1 അല്ലെങ്കില്‍ ഐടിആര്‍-4 ഫോമുകളില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ക്കുമാണ് ഈ അധികസമയം ലഭിക്കുക. സാധാരണ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 നാണ്. കൊവിഡ് പ്രതിസന്ധിമൂലമാണ് ഇത് നേരത്തെ സെപ്റ്റംബര്‍ 30 വരെ നീട്ടിയത്. മാത്രമല്ല ഇന്‍കം ടാക്സ് ഇ- ഫയലിംഗ് പോര്‍ട്ടലില്‍ തകരാര്‍ വന്നതും ഫയലിംഗിനെ ബാധിച്ചിരുന്നു. സെപ്റ്റംബര്‍ 15 നുള്ളില്‍ പോര്‍ട്ടലിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ഇന്‍ഫോസിസിന് ധനമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!